Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mob Lynching

മൂ​ല​ത്ത​റ​യി​ൽ അ​ജ്ഞാ​ത​ൻ മ​രി​ച്ച​ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്താ​ൽ; ഏ​ഴു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

ചി​റ്റൂ​ർ: മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​നു​സ​മീ​പം റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട സം​ഭ​വം ആ​ൾ​കൂ​ട്ട​ക്കൊ​ല​പാ​ത​ക​മെ​ന്നു സ്ഥി​രീ​ക​രി​ച്ച് പൊ​ലി​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ന്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു യു​വാ​ക്ക​ളെ മീ​നാ​ക്ഷി​പു​രം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ മ​ർ​ദ​നം​മൂ​ലം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ പ​ല ഭാ​ഗ​ത്തും ച​ത​വു​ക​ണ്ട​തി​ൽ നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു റോ​ഡ​രി​കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മീ​നാ​ക്ഷി​പു​രം പൊ​ലി​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ൾ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നെ​ടു​ന്പാ​റ​യി​ലെ​ത്തി സ്ത്രീ​ക​ൾ​ക്കു മു​ന്നി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​ന​വും ലൈം​ഗി​ക​ച്ചു​വ​യു​ള്ള ആം​ഗ്യ​വും കാ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഏ​ഴം​ഗ യു​വാ​ക്ക​ള​ടെ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്. തു​ട​ർ​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​നു​സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചി​റ്റൂ​ർ ഡി​വൈ​എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ നെ​ടു​ന്പാ​റ​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ​നി​ന്നു ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​ഴു പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ന്ന​ത്. മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യെ​ക്കു​റി​ച്ച് ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

Kerala

വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ൾ: മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്ന​തി​നു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ബം​ഗ്ലാ​ദേ​ശി​യെ​ന്ന് ആ​ക്ഷേ​പി​ച്ചാ​ണ് രാം ​നാ​രാ​യ​ണ​നെ ആ​ള്‍​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.

ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കും. സം​ഘ​പ​രി​വാ​ര്‍ രാ​ജ്യ​മാ​കെ പ​ട​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ര്‍​ഗീ​യ വം​ശീ​യ വി​ഷ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാം ​നാ​രാ​യ​ണ്‍.

സ​ര്‍​ക്കാ​ര്‍ രാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 18 നാ​ണ് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യാ​യ രാം ​നാ​രാ​യ​ണ​നെ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ മ​ര്‍​ദി​ച്ച​ത്. നീ ​ബം​ഗ്ലാ​ദേ​ശി ആ​ണോ​ടാ എ​ന്ന​ട​ക്കം ചോ​ദി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

 

 

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി രാം ​നാ​രാ​യ​ണ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. രാം ​നാ​രാ​യ​ണ​ന്റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പ് ന​ൽ​കി.

റാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പ് ന​ൽ​കി. പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ കു​ടും​ബ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഉ​റ​പ്പു ന​ൽ​കി​യ​ത്.

കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​നെ നി​യോ​ഗി​ക്കും. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​കും അ​ന്വേ​ഷി​ക്കു​ക. ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​നു​ള്ള വ​കു​പ്പ് ചു​മ​ത്തും.

കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​റ​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി ജി​ല്ലാ ക​ള​ക്ട​ർ വാ​ർ​ത്താ​ക്കു​റി​പ്പാ​യി പു​റ​ത്തി​റ​ക്കും. വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യാ​ൽ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up